2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഈന്തപഴം

ഇവിടെ ഈ മരുഭൂമില്‍ വന്നപ്പോള്‍ .....നിറയെ ഈന്തപഴം കണ്ടപ്പോള്‍ എന്റി കുട്ടികാലം
ഓര്‍ത്തു പോകുന്നു...ഞങ്ങളുടെ നാട്ടില്‍ ധാരാളം അമ്പലങ്ങള്‍ ഉണ്ട് അതുപോലെ പള്ളികളും
എല്ലാ ഉത്സവങ്ങള്‍ക്കും ,പെരുന്നാളിനും പോകുന്നത് എനിക്ക് ഒരു ശീലം ആയിരുന്നു ....
അവിടെ പെട്ടികടയില്‍ അടുക്കി വച്ചിരിക്കുന്ന ഈന്തപഴം ഞങ്ങളെ വല്ലാതെ ആകര്‍ഷിക്കും ..
കൂട്ടുകാരും ഞാനും അതിന്റെ ചുറ്റും ചുറ്റി തിരിയും ..നീണ്ടു മെലിഞ്ഞ കൊമ്പന്‍ മീശവെച്ച ..
ആ വില്‍പ്പനക്കാരനെ കാണുമ്പോള്‍ ഞങ്ങള്‍ പതിയെ ഒളിച്ചിരിക്കും ആളുടെ കണ്ണ് വെട്ടിച്ചു ..
ഈന്തപഴം എടുത്തോണ്ട് ഓടണം അതാണ് പ്ലാന്‍..ഞങ്ങള്‍ മിക്കവാറും മൂന്നോ ,നാലോ പേര്‍
കാണും.അയാളുടെ കണ്ണുകള്‍ പരക്കം പായുന്നത് കാണാന്‍ നല്ല രസമാണ് ...പെണ്‍കൊടികള്‍ പോകുമ്പോള്‍
കൊമ്പന്‍ മീശൈല്‍ ഒരു പിരി ഒക്കി പിരിച്ചു ബീഡി കറ പുരണ്ട പല്ലുകള്‍ കട്ടി അയാള്‍ വാ പൊളിക്കും..
അവര്‍ വരുമ്പോള്‍ അയാള്‍ വാചാലനാകും ...നല്ല മധുരമുള്ള ഈന്തപഴം ഉണ്ട്,മലബാര്‍ മിട്ടായി ഉണ്ട്...
പൊരി ഉണ്ട് നിസാര വിലയെ ഉള്ളൂ...ഹാ എന്ദു രസം കേള്‍ക്കാന്‍ ഞങ്ങള്‍ മനസ്സില്‍ പ റ യും .....എന്നാല്‍ ഞങ്ങളെ കാണുമ്പോള്‍ അയാള്‍ക്ക് അറിയാം അവന്‍മാര്‍ ഈന്തപഴം പോക്കന്‍ നില്‍ക്കുന്നതാണ് എന്ന്...
അങ്ങനെ അയാള്‍ ഒന്ന് കണ്ണ് വെട്ടിക്കുമ്പോള്‍ ഒരാള്‍ ഓടി പോയി കയില്‍ കിട്ടുന്നിടത്തോളം എടുത്തോണ്ട് പോരും
അങ്ങനെ അയാളെ പറ്റിക്കും ..പിന്നെ അടുത്ത ആളുടെ ഉഴം ...അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ പിടിയ്ക്കപെട്ടു ..വില്‍പ്പനക്കാരന്റെ കൈയ്ല്‍ അല്ല ...അവടെ വാങ്ങാന്‍ വന്ന ഒരു തടിയന്റെ കയിൽ ....കാരണം ഒരേ സമയത്ത് ഞങ്ങള്‍ എല്ലാ വരും‍ ഒന്നിച്ചു പോയി ...ഹോ പിന്നെ എല്ലാം പെട്ടന്ന് യിരുന്നു അയാള്‍ ഒച്ചത്തില്‍ വഴക്ക് പറയാന്‍ തുടങ്ങി ..നിനക്കൊന്നം നാണം ഇല്ലേട ചെക്കന്‍മാരെ ...വീട്ടില്‍ പോയി അപ്പന്റി കയെഇല്‍ നിന്നും കാശു വാങ്ങി മേടിക്കട എന്നൊക്കെ ...ചുറ്റു പാടും ആളുകള്‍ ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നു ..എല്ലാം പരിചിത മുഖങ്ങള്‍ ..എനിക്ക് ആശ്വാസം വീട്ടില്‍ നിന്നും ആരും ഇല്ല എന്നതാണ് ..ഞങ്ങള്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി ...പക്ഷെ പെട്ടന്ന് ആ മീശക്കാരന്‍ അയാളെ നോക്കെ പറഞ്ഞു സാരമില്ല അത് നമ്മുടെ കുട്ടികളല്ലേ അവര്‍ എടുക്കുന്നത് ഞാന്‍ കാണാറുണ്ട് ..അവരുടെ ആഗ്രഹം കൊണ്ടല്ലേ എന്നൊക്കെ..ശരിക്കും അപ്പോള്‍ അയാളാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരന്‍ എന്ന് തോണി പോയി .ആ മീശ കണ്ടാല്‍ അറിയാം അയാൾ പാവം ആണ് എന്നൊക്കെ എല്ലാവരും പറയാന്‍ തുടങ്ങി .....മാത്രവുമല്ല അതോടെ ഞങ്ങള്‍ ആ കലാപരിപാടി നിര്‍ത്തി ...പാവം ആച്ചേട്ടനെ ഇപ്പോ കാണുമ്പോള്‍ ഞങ്ങൾ പഴയ കഥകള്‍ പറയും....

അജിത് മേമ്മുറി

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

മഴ

നിനച്ചിരിക്കാതെ....പറയാതെ ...
നിലാവുള്ള രാത്രികളില്‍ .....
ഒരു തണുപ്പായ് വന്നിറങ്ങുന്നു ...
നിന്റെ പാദസരങ്ങളില്‍ ‍ നിന്നും...
നിലാവിന്റെ മടിത്തട്ടിലേക്ക് .....
എന്റെ സ്വപ്ങ്ങളിലേക്ക് ......
മധുരാഗങ്ങള്‍ .......ഒരു താരാട്ടായ് .....
വന്നിറങ്ങുന്നു...
നിന്നോടൊപ്പം ഈ രാത്രിയില്‍ ഞാനും...
നൃത്തം ചവിട്ടട്ടെ ..
നിന്റെ മേനിയില്‍......
നിന്റെ ചുണ്ടില്‍ ....
ഞാനൊന്നു മുത്തം വെക്കട്ടെ.....