2015, ജൂലൈ 14, ചൊവ്വാഴ്ച

ഇവിടെ ഞാനും എന്റെ ചിതലരിക്കുന്ന ചിന്തകളും: നിറങ്ങൾ.......

ഇവിടെ ഞാനും എന്റെ ചിതലരിക്കുന്ന ചിന്തകളും: നിറങ്ങൾ.......

നിറങ്ങൾ.......

ആദ്യത്തെ ആണ്ടിൽ
ക്യാൻവാസിൽ ചായക്കൂട്ടുകൾക്ക് നിറങ്ങൾ
കുറവായിരുന്നതത്രേ...

പല വർണ്ണരാജികൾ ചേർന്ന്
ഗഗനവും വാനവും...
ഹരിതാഭയും മഴ മേഘവും നിറഞ്ഞു നിന്നിതത്രേ...
കാണുന്ന കാഴ്ച്ചയും കാണത്ത സ്വപ്നവും.
സർപ്പവും കാവും കളി കൂട്ടുകാരും...
തുളളി തുളുമ്പുന്ന ഇളം മനസും..
തഞ്ചത്തിൽ പറക്കുന്ന തിത്തിര പക്ഷിയും..

പിന്നെത്തെ ആണ്ടിൽ
ക്യാൻവാസിൽ ചായക്കൂട്ടുകൾക്ക് നിറങ്ങൾ
കൂടുതൽ ആയിരുന്നു..

ചിരിക്കാനും, കരയാനും, പ്രണയിക്കാനും
വരച്ചു.
മനസിലെ രാജികൾ കടും വർണ്ണ ചിത്രങ്ങൾ തീർത്തൊരാ നാളുകൾ
ആരോഹണ മന്ത്രവും .. അവരോഹണ മന്ത്രവും സ്വായത്തമാക്കുന്ന നാളുകൾ..
.എന്നിട്ടും മനസു നിറഞ്ഞില്ല തത്രേ...
വരച്ചതു മുഴുവൻ കഴുകൻ കാലിൽ പോയി തത്രേ.

ഒടുവിലത്തെ ആണ്ടിൽ..
ക്യാൻവാസിൽ ചായക്കൂട്ടുകൾക്ക് നിറങ്ങൾ
നന്നേ കുറവായിരുന്നു
നഷ്ടങ്ങളും ലാഭങ്ങളും വരച്ചു.,
തളർന്ന കരങ്ങൾ...അർബുദ പുണ്ണു വിരിയിച്ച മാറിടം... വരകൾക്ക്
വാർദ്ധ്യക്യ ജ്വരപ്പാടുകൾ...
മതം മുറ്റിയ... കിരാത വംശം
നിറയാത്ത മനസും
വിറ്റുതീരാത്ത ചിത്രങ്ങളും..

ഒടുക്കത്തെ ആണ്ടിൽ
പ്രളയവും... വരൾച്ചയും....

അജിത് മേമ്മുറി...