എൻ്റെ വീടിൻ്റെ മച്ചിൽ എലികൾ ഉണ്ടായിരുന്നു.
പാറ്റകളും, തേളും, കടന്നലും, പഴുതാരയും...
എൻറ്റെ വീടിൻ്റെ തൊടിയിൽ പുമ്പാറ്റകൾ ഉണ്ടായിരുന്നു....
തുമ്പിയും ,പുൽച്ചാടിയും, മയിനയും, അണ്ണാരക്കണ്ണനും.
എൻ്റെ വീടിൻ്റെ മുറ്റത്ത് ഒരു കുളം ഉണ്ടായിരുന്നു....
മൂഴിയും, കാരിയും, തുപ്പലം കൊത്തിയും .
വീട് ,തൊടി, കുളം.....
ഒരു പിടി മണ്ണുമാത്രം ബാക്കി...
ബലി കാക്കകൾ....എവിടെ...
ഇനിയും പുരോഗമന ശാസ്ത്രത്തിലും...
വാന ശാസ്ത്രത്തിലും, അന്യഗ്രഹ ജീവിയിലും പഠനം ബാക്കി....
എൻ്റെ വീട്...
അസ്ഥികൾ പോലും ചിതയിൽ ബാക്കിയില്ല....
അപ്പോഴും വികസനം വിജയിക്കട്ടെ...