പ്രിയേ ഇതു നമ്മളുടെ ദിനം
ചുവന്ന റോസാപ്പൂവുകള്‍ എവിടെ?
ഇന്നു നമുക്ക് പ്രണയിക്കണം,പൂവിന്റെ ദളങ്ങള്‍
എനിക്ക് നിന്നില്‍ വിതറണം ....
നമ്മുടെ യാത്രകളില്‍ നാം കണ്ട ഒഴുകുന്ന
നിറമുള്ള കിനാക്കള്‍ നമുക്കു കാണണം
രാവുകളില്‍ ഇണ ചേരുന്ന പ്രണയം!!!
ഈ പൊട്ടിയ വളപ്പൊട്ടുകള്‍ ചേര്‍ത്ത് ഞാന്‍ ഒരു പ്രണയ
ചിഹ്നം ഉണ്ടാക്കും
തനുപ്പിന്റെ പുതപ്പിനുള്ളില്‍
പ്രണയ കവിതകള്‍ മൂളും..
നമുക്ക് ആ പുഴയുടെ തീരത്ത് പോകാം..
ഭ്രാന്തമായ വികാരങ്ങള്‍ക്കൊടുവില്‍ മൂകമായി
പറയാം ...
ഞാന്‍ നിന്നെ പ്രണയിക്കുന്നു കൂട്ടുകാരീ
എവിടെ പ്രണയ ഗാനങ്ങള്‍
വരികളില്‍ പ്രണയത്തിന്‍ അനുഭൂതി നുകരാം
പ്രണയ മധു ചഷകങ്ങള്‍ നുകരാം
പണ്ടെന്നോ മറന്ന വരികള്‍ വീണ്ടും പാടാം
പ്രിയേ ഇതു നമ്മുടെ ദിനം
നിനക്കായി ഞാനും എനിക്കായി നീയും!!!