ജൂഹുവിലെ സായാനം.
തെളിഞ്ഞ ആകാശം... നാല് മണി കഴിഞ്ഞിരുന്നു ജൂഹു കടപ്പുറത്തു എത്തുമ്പോൾ...റോഡിൽ നിന്നും വെള്ളാരം മണൽ നിറഞ്ഞ കടപ്പുറത്തേക്ക് കടന്നപ്പോൾ തന്നെ തിരമാലകളുടെ ശാന്തമായ ,ചിലപ്പോൾ ആടി തിമർക്കുന്ന ശാബ്ധം മാറ്റൊലി കൊണ്ടു.
കടൽ കാറ്റ് വീശി കൊണ്ടേ ഇരുന്നു. കേളരളത്തിലെ ഏതോ ഉത്സവ പറമ്പിൽ എത്തിയതു പോലെ ആയിരുന്നു അവിടം .ആബാലവൃദ്ധം ജനം. പൂഴിയുള്ള ഭാഗത്തും നിന്നും പതിയെ തിരമാല തലോടുന്ന മണൽ പരപ്പിലേക്ക് നടന്നു.. തണുത്ത നിർമ്മലമായ ആ കൈകൾ എൻ്റെ പാദത്തിൽ ഒരു തലോടലായി വന്നു ..ഒരമ്മയുടെ എല്ലാ സ്നേഹ വായ്പ്പോടും കൂടിയ തലോടൽ.
നോക്കെത്താ ദുരം നീണ്ടു കിടക്കുന്ന ,അത്ഭുതങ്ങൾ ഒളിപ്പിച്ച കടലമ്മ..... ആ മടിത്തട്ടിലേക്ക് ഒരു പിഞ്ചു കുഞ്ഞിൻ്റെ നിഷ്ക്ക ളങ്കതയോടെ, പുഞ്ചിരിയോടെ ഇറങ്ങി പോകാൻ പറ്റിയിരുന്നേങ്കിൽ... അടി തട്ടിലെ കാഴ്ച്ചകൾ ,എന്ത് അത്ഭുതങ്ങൾ ആയിരിക്കും.. ജലകന്യക, പവിഴ പുറ്റുകൾ, തിമിഗംലം, നാനാതരം സസ്യങ്ങൾ.
സൂര്യൻ തൻ്റെ രഥയാത്ര തുടരുന്നു, അശ്വങ്ങൾ ഓടി അടക്കുകയാണ്, ആ ദേവ രാജാൻ കാവി പുതച്ച് ചക്രവാളം നോക്കി കുതിക്കുന്നു ,ആ കുളമ്പടികൾ കാതിൽ വന്നടിച്ച് കൊണ്ടേ ഇരുന്നു, ആകാശത്ത്സ്വർണ്ണ രാജികൾ തിളങ്ങി നിന്നു ..
ജൂഹു വിലെ തിരിക്ക് ഏറി വന്നു. കുട്ടികൾ മണ്ണിൽ കൊട്ടാരം കെട്ടി കെണ്ടേ ഇരിക്കുന്നു ,മണിമാളികകൾ, കൂട്ടത്തിലെ ഏറ്റം ഇളയ കുട്ടി ശംഖു ക ൾ പെറുക്കി ആ മാളിക അലംങ്കരിക്കുന്നു..
കൈയികളിൽ വളയിട്ട ,നെറ്റിയിൽ സിന്ദൂരം ഉള്ള ,പല വർണ്ണ നിറമുള്ള സാരി ഉടുത്ത മധ്യ വയ്ക ആയ ഒരു സ്ത്രീ കൈയ്യിൽ ഒരു പിടി പ്ലാസ്റ്റിക്ക് പ പൂവുമായി നടക്കുന്നു, വിൽക്കുവാൻ ഇനിയും ബാക്കി, ആ സാരി തുമ്പിൽ പിടിച്ച്, ചെമ്പൻ മുടിയും, ബട്ടൻ സുകൾ ഇല്ലാത്ത ഷർട്ടും, മൂട്ടോളം വരുന്ന ട്ര വസ്റും ഇട്ട ഒരു കൊച്ചു സുന്ദരൻ, ഗോതമ്പിൻ്റെ നിറമായിരുന്നു അവർക്ക്, ശുദ്ധ മറാത്തി ഭാഷയിൽ അവൻ അമ്മയോട് എന്തോ പറയുന്നു.അവർ ഒരോരുത്തരുടേയും നേരെ നടക്കുന്നു, ഇടക്കിടെ സാരിതലം കൊണ്ട് മുഖം തുടച്ചു കൊണ്ടിരുന്നു... അവൻ മുകളിൽ പറക്കുന്ന പട്ടത്തിൽ തന്നെ നോക്കി ആ അമ്മയുടെ ഓരം ചേർന്ന് നടന്നു... ആ കണ്ണുകളിൽ ആകാംഷാ കാണാം... അതുപോലെ തന്നെ മോഹത്തിന്റെ തളിർ മൊട്ടുകൾ നുള്ളി കളയുന്ന മന്ദഹാസവും.... ഞാനും അവനും ... നിങ്ങളും ... എല്ലാം അവനിൽ ഉണ്ട്.
തിരമാലകൾ തീർക്കുന്ന സംഗീതത്തിൽ അവിടാകം മുങ്ങി നിന്നു. കുറച്ചു നടന്നപ്പോൾ തണൽ മരങ്ങൾ തിങ്ങി നിറഞ്ഞ ,സ്നേഹത്തിന്റെ പറുദീസക്കരി കിൽ എത്തി, ഒരോ മരച്ചുവട്ടിലും,സ് നേഹത്തിന്റെ അപ്പക്കഷണങ്ങൾ നുണയുന്ന കാമുകി കാമുകൾ മാർ... ചുറ്റു ചിറകിട്ടടിക്കുന്ന സംഗീത വർഷത്തിൽ എല്ലാമറന്നവർ ആടി, ഈ നിമിഷം ഭൂമി പിളർന്നാലും, പ്രളയം വന്നാലും അവർ അറിയില്ല....സംസ്കാരം തുലയട്ടെ ... പ്രണയം ജയിക്കട്ടെ..... ചുമരുകളില്ലാത്ത ആ സ്നേഹ സൗധത്തിൽ നിന്നു ഞാൻ മുന്നോട്ട് നടന്നു...
മീൻ പിടിക്കുന്ന വഞ്ചികൾ അകലെ കാണാം ,അവയെ ലക്ഷ്യമാക്കി നടന്നു. അടുത്തേക്ക് ചെല്ലും ദോറുംചേരികൾ കാണപ്പെട്ടു തുടങ്ങി... ദുർഗന്ധ° വമിക്കുന്ന വെള്ളച്ചാലുകൾ കടലിലേക്ക് ഒഴുകുന്നു... കുട്ടികൾ ആ വെള്ളത്തിൽ ചാടി മറിയുന്നു... അല്പ വസ്ത്രധാരികളായാ മനുഷ്യർ.. നഗരത്തിന്റെ പ്രാരാബ്ധമേറി, അവരുടെ തോളുകൾ താന്നിരിക്കുന്നു, കണ്ണുകൾ കഴിഞ്ഞ്, എല്ലുകൾ പൊന്തിയ കഴുത്തുമായി.... വെറും ചുവടുകൾക്കപ്പുറം കണ്ട കാഴ്ച്ചകൾ ... ഇപ്പോൾ കാണുന്ന കാഴ്ച്ചകൾ... ദഹിക്കാത്ത മനസുമായി വീണ്ടു മുന്നോട്ട് നടന്നു. ചേരിയിൽ ചേളി പാകിയ വഴികൾ.. പതിയെ ഉള്ളിലേക്ക് കടന്നു ചെമ്പൻ മുടിയും, ഗോതമ്പിന്റെ നിറവും ഉള്ള ആര്യ ദ്രാവിഡ ജനത... പല തരം ജീനുകളുടെ സംമിശ്രം.നഗരത്തി ലേക്കുള്ള ചായയും, പലഹാരങ്ങളും ഉണ്ടാക്കാനുള്ള തിരിക്ക് കാണാം.. പല കാഴ്ച്ചകളും സാമാന്യ ബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു. വീണ്ടും ചേരിക്കുള്ളിലേക്ക് കടക്കാനുള്ള മടിയും, ചെറിയ ഭയവും കൊണ്ട് തിരിച്ച് കടൽ തീരത്തിന്റെ പരിഷ്ക്രിത ജനവിഭാഗം ത്തിന്റെ ഇടയിലേക്കു നടന്നു... ക്ഷീണം അകറ്റാനായി ഒരു ഇളനീർ കുടിച്ചു.. ചായയും മറ്റും കഴിക്കാനുള്ള ഭയം കാരണമാണത്.
പതിയെ മറു വശത്തേക്ക് നടന്നു. തിരക്ക് കൂടി ക്കെണ്ടേ ഇരുന്നു.. അസ്തമയം ഏതാണ്ട് പൂർത്തി ആവാറായിരിക്കുന്നു. ചുറ്റും ജനങ്ങൾ അവരുടെ സ്വന്തം ലോകത്ത് ,സ്വന്തം ഇഷ്ടങ്ങൾ ക്കൊപ്പം വിരാചിക്കുന്നു.. വ്യത്യസ്ത സ്ഥലങ്ങളിൽ ,തലങ്ങളിൽ, മതത്തിൽ, രാജ്യത്തിൽ നിന്നും വന്ന ജനസാഗരം... ഒരോ യാത്രയിലും കാണുന്ന വ്യത്യസ്ന മുഖങ്ങൾ.. കുറച്ചു കൂടി ചെന്നപ്പോൾ റോഡിനോട് ചേർന്ന് സുന്ദരികളായ സ്ത്രീകൾ നിൽക്കുന്നു.. കാഴ്ചയിൽ തന്നെ ദേവദാസിമാരുടെ പിൻമുറക്കാർ.. വ്യത്യസ്തത അവരിലും നിഴലിച്ചു.. പല നിറത്തിലും ,രൂപ ഭംഗിയിലും അവർ കാണപ്പെട്ടു.. വശീകരിക്കുന്ന കണ്ണേറുകളിലും, മന്ദഹാത്തിലും അവർ സ്വന്തം തട്ടകം ഒളിപ്പിച്ചു.. വിലപേശലകളും, തർക്കങ്ങളും... അവർക്ക് ചേർന്ന് അല്പം ദൂരത്തിൽ പോലീസ് ഏമാൻ മാർ.. ഇതൊന്നും അവർ കാണുന്നില്ല .. കണ്ടില്ലെന്ന് നടിച്ച് അവരുടെ ജോലിയിൽ തിരക്കിട്ട് നിൽക്കുന്നു...
കാഴ്ചക്കൾ പുതുയ ചിന്തയുടെ വാതായനങ്ങൾ തുറന്നു... ചിന്തയുടെ ആഴങ്ങളിൽ എവിടെയോ സംസ്കാരം ഊറ്റം കൊണ്ടു...
കടൽ കാറ്റ് കരയിലേക്ക് പതിയെ അടിച്ചു കൊണ്ടേ ഇരുന്നു .. അലസമായി ചിരിച്ചു കൊണ്ട് ഒരാൾ എന്നെ കടന്നു പോയി.. പുറകിൽ മൗനിയായി ഒരു സ്ത്രീയും.. വിദൂരമായ ഒരു അകൽച്ച അവർ ക്കിടയിൽ ഉണ്ടാകും... അറിയില്ല.. അവൾ തന്നെ തന്നെ മറന്ന് തീക്ഷണമായ എന്തൊ മനസിൽ ഇട്ട് അയാളുടെ പുറകേ നടന്നു.. ഭാര്യയോ ,കാമുകിയോ, കൂട്ടുകാരിയോ ആവാം.. എങ്കിലും അവർക്കിടയിലെ അകലം വളരെ വലുതാണ് എന്നു തോന്നിപ്പിക്കുന്നു... അപ്പോഴും കടൽ കാറ്റ് വീശിക്കൊണ്ടേ ഇരുന്നു.. കടൽ ക്കരയിലെ കടകളിൽ പല വർണ്ണ നിറമുള്ള ബൾബുകൾ. പ്രകാശിച്ചു തുടങ്ങി ഇരിക്കുന്നു... ആളുകൾ കടകളിൽ മാറി മാറി തിങ്ങിനിറഞ്ഞു കൊണ്ടിരന്നു.
ഹിന്ദിയിൽ എന്തോ പറഞ്ഞ് ഹിജടകൾ അരികിൽ വന്നു, കവിളിൽ ഒരു നുള്ളലും, കുലുങ്ങി ചിരികളും ചുറ്റും. കൈവിരലുകൾ കൊണ്ട് അതിൽ ഒരാൾ എന്റെ മുടിയിൽ തഴുകി.അവർ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിരുന്നു പൊട്ടൻ ആട്ടം കാണുന്നതുപോലെ ഞാൻ നിന്നു ആ ഭാഷയും ,ചിരിയും എല്ലാം പുതമയായി രുന്നു.. കുറച്ചു സമയത്തിനുള്ളിൽ പോക്കറ്റിൽ കിടന്ന നോട്ടുകളും എടുത്ത് നടന്നകന്നു.. അവർ സന്തേഷവതികൾ ആണ് ഊറ ഊറി ചിരിച്ച് വളകൾ ഇട്ട കൈകൾ തമ്മിൽ കൊട്ടി ,പരസ്പരം മറന്ന് തമാശകളും പറഞ്ഞ്, നൃത്തചുവടുകളും വച്ച് അവർ പോകുന്നു.. സാരി ഉടുത്തവരും, ചുരിദാർ ഇട്ടവതരും, ജീൻസും, ഷർട്ട ട്ടവരും കൂട്ടത്തിൽ ഉണ്ട്. പൊട്ടു തൊട്ട്, കമ്മലിട്ട്, മൂക്കിത്തി അണിഞ്ഞ് അവർ ആനന്ദ നൃത്തം ചെയ്ത് പോകുന്നു.ഇവരെ ആണോ നമ്മൾ മൂന്നാം ലിംക ക്കാർ എന്നു വിളിച്ചത്... ഇവരായിരിക്കും ഭൂമിയിലെ ഏറ്റവും സന്തോഷവതികൾ മുകളിലാകാശവും താഴെ ഭൂമിയും മാത്രം.. അവർ അകന്നകന്ന് പോകുന്നതും നോക്കി ഞാൻ ഇരുന്നു..
സൂര്യൻ അസ്തമിച്ചിരിക്കുന്നു.... ആകാശം രാത്രിയുടെ കറുത്ത ഇതളുകൾ നിറഞ്ഞ ,മുല്ല പൂവിന്റെ മണമുള്ള ഗന്ധർവ്വ പൂവുകൾ നിറഞ്ഞു... ചുറ്റും ജനം തിങ്ങിനിറഞ്ഞുതന്നെ ഇരുന്നു... ഇവിടെ ജനിച്ച്... ഇവിടെ വളർന്ന്.. ഇവിടെ വ്യഭിചരിച്ച് .. ഇവിടെ തന്നെ മരിക്കുന്ന മനുഷ്യർ... ഞാനും തിരമാലകളും മാത്രം... ഞാനും കടലും മാത്രം.. ഞങ്ങൾ രാത്രിയുടെ റാക്ക് നുകർന്ന് ഇണ ചേർന്നിരുന്നു... :
അജിത് മേമ്മുറി...
5 അഭിപ്രായങ്ങൾ:
Otta vakkil parajal ....lalitham....AAA sayahnam neril kandapole...great da...
keep going...
rajith...
Otta vakkil parajal ....lalitham....AAA sayahnam neril kandapole...great da...
keep going...
rajith...
Kollam...juhuvilekku kootikondupokum vayikumbol..
Nannayittundu ajith....
Nannayittundu ajith....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ